തിരുവനന്തപുരം: അടുത്തവര്‍ഷത്തേക്കുള്ള (2026) ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
അപേക്ഷകര്‍ക്ക് മെഷീന്‍ റീഡബള്‍ ഇന്റര്‍നാഷണല്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.
പാസ്‌പോര്‍ട്ട് കാലാവധി 2026 ഡിസംബര്‍ 31 വരെയെങ്കിലും ഉണ്ടായിരിക്കണം.
ഹജ്ജ് പോര്‍ട്ടലിനായുള്ള നുസുക് മസാര്‍ പോര്‍ട്ടലില്‍ ഡീറ്റയില്‍സ് സബ്മിറ്റ് ചെയ്യുന്നതിന്നായി, പുതിയ പാസ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കുന്ന ഹജ്ജ് അപേക്ഷകര്‍ കുടുംബപ്പേര്/അവസാന നാമം (Surname/Last Name) എന്നിവ കൂടി ചേര്‍ക്കണം. ഈ കോളങ്ങള്‍ ശൂന്യമാക്കിയിടരുത്.
വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് 2026 സര്‍ക്കൂലര്‍ നമ്പര്‍ 01 കാണുക.
