ഹജ്ജ്-2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര്‍ 3911 വരെയുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടു
മലപ്പുറം: 2025ലെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട, അണ്ടര്‍ടേക്കിംഗ് സമര്‍പ്പിച്ചവരില്‍ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 3911 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ എത്രയും വേഗം കൊച്ചിന്‍ എംബാര്‍ക്കേഷന്‍ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടയ്ക്കണം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പണമടച്ച പേഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം) എത്രയും വേഗം സമര്‍പ്പിക്കണം.
ഫോണ്‍: 0483-2710717.
വെബ്‌സൈറ്റ്: https://hajcommittee.gov.in
കൊച്ചിയില്‍ നിന്നും രണ്ട് അധിക വിമാനങ്ങളുണ്ട്.
1) SV3085 28/05/2025, 7:55 AM
2) SV3075 29/05/2025, 3:00 AM
വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും പുതുതായി അവസരം ലഭിച്ചവര്‍ക്കും കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നു മാറിയവര്‍ക്കും കൊച്ചിയില്‍ നിന്നുമുള്ള ഈ വിമാനങ്ങളിലായിരിക്കും യാത്ര. 275 സീറ്റുകള്‍ വീതമുള്ള രണ്ട് വിമാനങ്ങളാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ 11,546 തീര്‍ത്ഥാടകര്‍ ഹജ്ജിന് യാത്ര തിരിച്ചു. മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുമായി 4,411 പുരഷന്മാരും, 7,135 സ്ത്രീകളുമാണ് 60 സര്‍വ്വീസുകളിലായി ഇതുവരെയായി യാത്ര തിരിച്ചത്. കാലിക്കറ്റ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ മെയ് 10നും 22 വരെ 31 സര്‍വ്വീസുകളിലായി 5,339 പേര്‍ യാത്രയായത്. കൊച്ചിയില്‍ നിന്നും ഇതുവരെ 3,320പേരും കണ്ണൂരില്‍ നിന്നും 2,887 പേരൂം ഹജ്ജിന് യാത്ര തിരിച്ചു. കൊച്ചി, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടരുന്നു. കണ്ണൂരില്‍ മെയ് 29നും കൊച്ചിയില്‍ മെയ് 30നുമാണ് അവസാന സര്‍വ്വീസ്.
