ഗാന്ധിനഗര്‍: ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ഗുജറാത്ത് സമാചാറിന്റെ ഉടമ ബാഹുബലി ഷായെ ഇഡി അറസ്റ്റ് ചെയ്തു. പതിനഞ്ചിലധികം ബിസിനസുകള്‍ ഉള്ളയാളാണ് ഷാ. കഴിഞ്ഞ ദിവസം ഒന്നിലധികം സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വൈകിയാണ് കസ്റ്റഡിയിലെടുത്തത്.
ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബാഹുബലി ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഷായെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ജിഎസ്ടിവി ചാനലും ഗുജറാത്ത് സമാചാര്‍ പത്രവും പ്രസിദ്ധീകരിക്കുന്ന ലോക് പ്രകാശന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ബാഹുബലി ഷാ. മൂത്ത സഹോദരന്‍ ശ്രേയാന്‍ഷ് ഷാ പത്രത്തിന്റെ മാനേജിംഗ് എഡിറ്ററാണ്. 93 വര്‍ഷം പാരമ്പര്യമുള്ള പത്രമാണ് ഗുജറാത്ത് സമാചാര്‍.