വഡോദരയിലെ കസ്റ്റഡി പീഡനങ്ങള്‍; പരാതി നല്‍കി മൈനോറിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി

Update: 2025-09-20 14:50 GMT

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ മുസ്‌ലിം യുവാക്കളെ പോലിസ് കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മൈനോറിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി ചീഫ്‌സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി. ഗണേശ വിസര്‍ജന്‍ യാത്രകള്‍ക്ക് മുന്നോടിയായി അഗസ്റ്റ് 26നും 27നും മുസ്‌ലിം യുവാക്കളെ പിടികൂടി റോഡില്‍ പ്രദര്‍ശിപ്പിച്ചെന്ന് പരാതി പറയുന്നു. പോലിസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.