ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു (വീഡിയോ)

Update: 2024-12-20 16:36 GMT

സൂറത്ത്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. സൂറത്തിലെ അഭാവ ഗ്രാമത്തിലെ ദീപക് പട്ടേല്‍ ആണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. തീപിടിച്ച സമയത്ത് ദീപക്കിന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കാറില്‍ സ്‌ഫോടനം നടന്നതിനാല്‍ ദീപക്കിനെ രക്ഷിക്കാനായില്ല.