പാകിസ്താന് നാവിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍
ബെംഗളൂരു: ഇന്ത്യയുടെ നാവികരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാര്‍ ആണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശികളായ രോഹിത്, സന്ത്രി എന്നിവരെ നവംബറില്‍ മാല്‍പെ പോലിസ് പിടികൂടിയിരുന്നു.