വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ നിശബ്ദ റാലിക്ക് അനുമതി നിഷേധിച്ചു

Update: 2025-04-12 15:16 GMT

അഹമദാബാദ്: വഖ്ഫ് ഭേദഗതി നിയമത്തിനും ഏക സിവില്‍കോഡിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മുസ്‌ലിം അധികാര്‍ മഞ്ച് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പാലന്‍പൂര്‍ എസ്ഡിഎമ്മിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹരജി. തുടര്‍ന്ന് ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഏപ്രില്‍ 15ന് പാലന്‍പൂരില്‍ നിശബ്ദ റാലി സംഘടിപ്പിക്കാനായിരുന്നു സംഘാടകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിന് എസ്ഡിഎം അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 21നാണ് ഇനി പരിഗണിക്കുക. അതുവരെ റാലി നടക്കില്ല. കോടതി വിധി പുറപ്പെടുവിച്ച ശേഷം റാലി നടത്താമെന്ന് ജഡ്ജി പറഞ്ഞു.