ജാതി വിവേചനമെന്ന്: ഗുജറാത്തിലെ ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു

Update: 2025-06-27 14:36 GMT
ജാതി വിവേചനമെന്ന്: ഗുജറാത്തിലെ ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു

അഹമദാബാദ്: ജാതി വിവേചനം ആരോപിച്ച് ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഉമേഷ് മഖ്‌വാന പാര്‍ട്ടി വിട്ടു. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ച ശേഷം എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് പരിഗണിക്കുമെന്നും ഉമേഷ് പറഞ്ഞു. ബൊതാട്ട് മണ്ഡലം എംഎല്‍എയായ ഉമേഷ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി കൂടിയായിരുന്നു.

ഒബിസി വിഭാഗമായ കോലി സമുദായത്തില്‍ നിന്നാണ് ഉമേഷ് വരുന്നത്. പാര്‍ട്ടിയില്‍ സവര്‍ണ സമുദായങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുകയാണെന്ന് ഉമേഷ് ആരോപിച്ചു. എന്നാല്‍, ബിജെപിയെ സഹായിക്കാനാണ് ഉമേഷ് ഈ നിലപാട് സ്വീകരിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

Similar News