പാലിനും ചപ്പാത്തിക്കും പറാത്തക്കും ജിഎസ്ടിയില്ല; സിഗററ്റിന് 40 ശതമാനം ഈടാക്കും; ജിഎസ്ടിയില്‍ വന്‍ പരിഷ്‌ക്കരണം

Update: 2025-09-03 17:24 GMT

ന്യൂഡല്‍ഹി: ജിഎസ്ടി സ്ലാബുകളുടെ എണ്ണം രണ്ടായി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. അഞ്ച് ശതമാനവും 12 ശതമാനവും നികുതിയുള്ള രണ്ടു സ്ലാബുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. 12 ശതമാനം, 28 ശതമാനം എന്നീ സ്ലാബുകള്‍ ഒഴിവാക്കി. പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി, പറാത്ത എന്നിവയ്ക്ക് ജിഎസ്ടിയുണ്ടാവില്ല. ഹെയര്‍ ഓയില്‍, സോപ്പ്, ഷാമ്പൂ, ടൂത്ത് ബ്രഷ്, ടൂത്ത്‌പേസ്റ്റ്, സൈക്കിള്‍, ടേബിള്‍വെയര്‍, കിച്ചന്‍വെയര്‍, വീട്ടിലേക്കുള്ള മറ്റു വസ്തുക്കള്‍ എന്നിവയുടെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചു. നംക്കീന്‍, സോസുകള്‍, പസ്ത, ചോക്ലേറ്റ്, നെയ്യ്, വെണ്ണ എന്നിവയുടെ നികുതി അഞ്ചു ശതമാനമായി കുറയും. വലിയ ടിവി സെറ്റുകള്‍ക്കും ഫ്രിഡ്ജുകള്‍ക്കും എസികള്‍ക്കും 18 ശതമാനം നികുതിയുണ്ടാവും. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് പൂജ്യം ശതമാനം നികുതിയും ആയിരിക്കും. എന്നാല്‍, സിഗററ്റ്, പാന്‍മസാല, പ്രീമിയം ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് 40 ശതമാനം നികുതിയുണ്ടാവും. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ക്ക് നികുതി 18 ശതമാനമാവും.