മഞ്ചേരി: ധാര്‍മ്മിക വിദ്യാഭ്യാസത്തിലൂന്നിയുള്ള നൈപുണി വികസനത്തില്‍ ശ്രദ്ധേയ പാരമ്പര്യമുള്ള മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്കായി അവധിക്കാല സഹവാസ ക്യാംപ് സംഘടിപ്പിക്കുന്നു. 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്കായാണ് ടീനേജേര്‍സ് ഓറിയന്റേഷന്‍ പ്രോഗ്രാം(ടോപ്) എന്ന പേരില്‍ സഹവാസ ക്യാംപ് സംഘടിപ്പിക്കുന്നത്. 2026 ഏപ്രില്‍ 13 മുതല്‍ 16 വരേ നാല് ദിവസങ്ങളിലായാണ് ക്യാംപ് നടക്കുകയെന്ന് ഗ്രീന്‍വാലി മാനേജ്‌മെന്റ് അറിയിച്ചു. ധാര്‍മ്മിക വിദ്യാഭ്യാസം, സര്‍ഗശേഷി, നൈപുണി വികസനം, സാമൂഹിക ബോധം, സാങ്കേതിക ജ്ഞാനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭര്‍ നയിക്കുന്ന സെഷനുകള്‍ ക്യാംപിന്റെ പ്രത്യേകതയാണ്.
രജിസ്‌ട്രേഷന് ചെയ്യാന്‍ താഴെയുള്ള മൊബൈല്‍ നമ്പറുകളിലോ വെബ്‌സൈറ്റിലോ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
മൊബൈല്‍: 62829 02770, 85906 63153.
Registration Link:
https://forms.gle/BUkqTcBeHjHi4knV8