എസ്എസ്എല്‍സി-പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഗ്രീന്‍വാലി അക്കാദമിയില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
മഞ്ചേരി: എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് അഞ്ചു വര്‍ഷത്തെ സമന്വയ വിദ്യാഭ്യാസ കോഴ്‌സിലേക്കാണ് പ്രവേശനം. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് കോഴ്‌സുകളാണ് നിലവിലുള്ളത്. തുടര്‍ന്ന് മൂന്നുവര്‍ഷത്തെ ബിരുദ പഠനവും ഉണ്ടായിരിക്കും. സോഷ്യോളജി, സൈക്കോളജി, ബിസിഎ, ബികോം, ബിഎ അറബിക് എന്നിവയാണ് ബിരുദ പഠന കോഴ്‌സുകള്‍.
അറബി ഭാഷാ പരിജ്ഞാനവും ഇസ്‌ലാമിക വിഷയങ്ങളില്‍ സാമാന്യ അറിവുമുള്ള പ്ലസ് ടു കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് പഞ്ചവല്‍സര കോഴ്‌സിന്റെ ഡിഗ്രി കോഴ്‌സിലും ചേര്‍ന്നുപഠിക്കാം. പ്ലസ് ടു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ബിരുദ പഠനവും ഇസ്‌ലാമിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള കോഴ്‌സുകളാണുള്ളത്.
ബിഎ സൈക്കോളജി, സോഷ്യോളജി, ഇംഗ്ലീഷ് എന്നിവയാണ് ഡിഗ്രി കോഴ്‌സുകള്‍. ഫാഷന്‍ ഡിസൈനിങ്, തൈകോണ്ടോ, െ്രെഡവിങ് എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്.
ആണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്ണിലേക്കുള്ള അഡ്മിഷന്‍ ക്യാംപ് മെയ് 27 മുതല്‍ 30 വരെയും ഡിഗ്രി കോഴ്‌സിനുളള അപേക്ഷകരുടെ സെലക്ഷന്‍ ക്യാംപ് മെയ് 29 മുതല്‍ 31 വരെയുമാണ്. പെണ്‍കുട്ടികള്‍ക്കുള്ള ഇന്റര്‍വ്യൂ മെയ് 17ന് രാവിലെ 10 മണിക്ക് മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും 86064 30466 എന്ന നമ്പറില്‍ വിളിക്കുക.
