ഗ്രീക്ക് ദ്വീപില്‍ ഇസ്രായേലികള്‍ ഇറങ്ങുന്നത് തടഞ്ഞു (വീഡിയോ)

Update: 2025-07-23 06:28 GMT

ഏദന്‍സ്: ഗ്രീക്ക് ദ്വീപായ സൈറോസില്‍ ഇസ്രായേലികള്‍ ഇറങ്ങുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇസ്രായേലികളുള്ള കപ്പല്‍ സൈപ്രസിലേക്ക് പോയി. ഇസ്രായേലി ക്രൂയ്‌സ് ഷിപ്പ് കമ്പനിയായ മാനോ മാരിടൈമിന്റെ എംഎസ് ക്രൗണ്‍ ഐറിസ് എന്ന കപ്പലില്‍ എത്തിയ ജൂതന്‍മാരെയാണ് ഫലസ്തീന്‍ അനുകൂലികള്‍ തടഞ്ഞത്. ഹൈഫ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ റോഡ്‌സ് സന്ദര്‍ശിച്ച ശേഷമാണ് സൈറോസില്‍ എത്തിയത്. ഉച്ചയ്ക്ക് 12ന് ദ്വീപില്‍ ഇറങ്ങി വൈകീട്ട് ആറ് മണിക്ക് തിരിച്ചുപോവാനായിരുന്നു പദ്ധതി.പക്ഷേ, ഫലസ്തീന്‍ അനുകൂലികള്‍ ഡോക്കിലെത്തി പ്രതിഷേധിക്കുകയായിരുന്നു. വംശഹത്യ തടയണമെന്നും നരകത്തില്‍ എസിയില്ലെന്നും അവര്‍ വിളിച്ചു പറഞ്ഞു.