കോട്ടയം: വെസ്റ്റ് പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി. അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്ന അനീഷ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് പരാതി. പത്തനംതിട്ട കീഴ്‌വായ്പൂര് സ്വദേശിയാണ് അനീഷ് വിജയന്‍.