ബിഎല്‍ഒയുടെ ആത്മഹത്യ ഗൗരവതരം: സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം - പി കെ ഉസ്മാന്‍

Update: 2025-11-17 05:18 GMT

തിരുവനന്തപുരം: ജോലിയുടെ സമ്മര്‍ദം മൂലം പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് ബിഎല്‍ഒ അനീഷ് പറഞ്ഞതായി വീട്ടുകാര്‍ സമ്മതിക്കുന്നു. കേരളത്തിലെ മുഴുവന്‍ ബിഎല്‍ഒമാരും ഇതേ സമ്മര്‍ദ്ദം അനുവഭവിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനിടയില്‍ അനാവശ്യമായ ധൃതിയാണ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ എസ്‌ഐആറിന്റെ വിഷയത്തില്‍ സ്വീകരിക്കുന്നത്. കേരള നിയമസഭയെയും രാഷ്ട്രീയപാര്‍ട്ടികളെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുക്കാതെ ഇലക്ഷന്‍ കമ്മീഷന്‍ മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.