പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

Update: 2025-05-10 02:32 GMT

ശ്രീനഗര്‍: ജമ്മുവിലേക്ക് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രജൗരി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടു ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രജൗരി നഗരത്തിലെ ഥാപ്പയുടെ വീടിന് നേരെയാണ് ഷെല്ലാക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഥാപ്പയുടെ മരണത്തില്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അനുശോചിച്ചു.