ഹിന്ദുത്വര്‍ ന്യൂനപക്ഷ സമുദായ അംഗങ്ങളെ കൊല്ലുന്നുവെന്ന് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
ത്രിപുര: ന്യൂനപക്ഷ സമുദായ അംഗങ്ങളെ ഹിന്ദുത്വര്‍ കൊല്ലുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൃഷി വകുപ്പ് ജീവനക്കാരനായ റുമാന്‍ മിയയെയാണ് മേലഘര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പോലിസ് കേസെടുത്ത് റുമാന്‍ മിയയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. സാമുദായിക ഐക്യം തകര്‍ക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടു.