കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 8,990 രൂപയിലെത്തി. ഇതോടെ പവന്‍ വില 400 രൂപ വര്‍ധിച്ച് 71,920 രൂപയായി. ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 7,375 രൂപയായപ്പോള്‍ മറ്റു ചില കടകളില്‍ വില 40 രൂപ വര്‍ധിച്ച് 7,410 രൂപയാണ്. വെള്ളിവിലയില്‍ മാറ്റമില്ല: ഗ്രാമിന് 110-111 രൂപ നിലവാരത്തിലാണ് വ്യാപാരം.