സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഗ്രാമിന് 70 രൂപ കൂടി പവന് 64,080 രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് 64,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 8,000 കടന്നു. 8,010 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത്. അതേസമയം വെള്ളിവില കുറഞ്ഞിട്ടുണ്ട്. 104.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,04,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.