അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസുകാരി പീഡനത്തിന് ഇരയായെന്ന് സംശയം; ബന്ധു കസ്റ്റഡിയില്‍

Update: 2025-05-21 18:07 GMT

കൊച്ചി: അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ പുത്തന്‍കുരിശ് പോലിസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ ചോദ്യം ചെയ്യുന്നതായാണ് വിവരം.

ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പോലിസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ ഇന്ന് രാവിലെ മുതല്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ കസ്റ്റഡിയിലാണ് എന്നാണ് വിവരം.