യാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു

Update: 2025-07-06 14:06 GMT

ഗസ സിറ്റി: ഗസയില്‍ ഇസ്രായേലി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള യാസര്‍ അബൂ ശബാബിന്റെ സംഘത്തെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു. വിവിധ ഫലസ്തീനി പ്രതിരോധ സംഘടനകളുടെ സംയുക്ത കമാന്‍ഡാണ് പ്രഖ്യാപനം നടത്തിയത്. യാസറിന്റെയും സംഘത്തിന്റെയും ദേശീയ സ്വത്വം നഷ്ടമായെന്നും അവര്‍ ഫലസ്തീനി ദേശീയധാരയില്‍ നിന്ന് പുറത്തായെന്നും സംയുക്ത കമാന്‍ഡിന്റെ പ്രസ്താവന പറയുന്നു. അതിനാല്‍ തന്നെ അവരെ കണ്ടെത്തി കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കണം. 1960ലെ ഫലസ്തീനി പീനല്‍ കോഡ് പ്രകാരവും 1979ലെ വിപ്ലവ നടപടി ചട്ടങ്ങള്‍ പ്രകാരവും ഇവരെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.