തെല്‍അവീവ്: ഗസയില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം ഏഴായി. ഇസ്രായേലി സൈനികരുടെ വാഹനം സ്‌ഫോടകവസ്തുവില്‍ തട്ടിതകര്‍ന്നുവെന്നാണ് സൈന്യം പറയുന്നത്. ലഫ്റ്റനന്റ് മതാന്‍ ഷായ് യശിനോവ്‌സ്‌കി, സ്റ്റാഫ് സര്‍ജന്റ് റോണല്‍ ബെന്‍ മോശെ, സ്റ്റാഫ് സര്‍ജന്റ് നിവ് റാഡിയ, സര്‍ജന്റ് റോണെന്‍ ഷാപ്പിറോ, സര്‍ജന്റ് ഷഹര്‍ മനോവ്, സര്‍ജന്റ് മയാന്‍ ബറൂച്ച് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇസ്രായേലി സൈനികര്‍ സഞ്ചരിക്കുകയായിരുന്ന പൂമ സായുധകവചിത വാഹനമാണ് കുഴിബോംബില്‍ തട്ടിയത്. സ്‌ഫോടനത്തില്‍ വാഹനത്തിന് തീപിടിച്ചു. അകത്തുള്ളവര്‍ തീപിടിച്ചാണ് മരിച്ചത്. മറ്റൊരു പ്രദേശത്ത് നടന്ന ആക്രമണത്തില്‍ ഒരു ഇസ്രായേലി സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.