ബ്രസല്‍സ്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൊലപാതകങ്ങള്‍ മനുഷ്യത്വത്തിന് അപമാനമാണെന്ന് ബെല്‍ജിയം രാജാവ് ഫിലിപ്പ്. കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെല്‍ജിയം ദേശീയദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് രാജാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭക്ഷണ സഹായം തേടി നില്‍ക്കുന്ന ആയിരത്തോളം ഫലസ്തീനികളെയാണ് ഇസ്രായേല്‍ ഇതുവരെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇത് ബെല്‍ജിയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.