ഗസ സിറ്റി: ഗസയില്‍ തടവിലുള്ള ഏഴു ഇസ്രായേലി തടവുകാരെ റെഡ്‌ക്രോസിന് കൈമാറി ഹമാസ്. യുഎസ് മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് നടപടി.
Hamas to release 20 Israeli hostages https://t.co/dcUYKp9niZ
— Reuters (@Reuters) October 13, 2025
ഇനി 13 പേരെ കൂടെ വിട്ടുനല്‍കും. അതേസമയം, ഇസ്രായേലി തടവറകളില്‍ നിന്നുള്ളവരെ സ്വീകരിക്കാന്‍ ഖാന്‍ യൂനിസില്‍ പ്രത്യേക കേന്ദ്രം ഒരുക്കി. അല്‍ നാസര്‍ ആശുപത്രിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ഫലസ്തീനികളാണ് തടവുകാരെ സ്വീകരിക്കാന്‍ എത്തിയിരിക്കുന്നത്.