ബ്രസീലിയ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ബ്രസീല്‍ കക്ഷിചേര്‍ന്നു. വംശഹത്യ തടയല്‍ ഉടമ്പടിയിലെ 17ാം വകുപ്പ് പ്രകാരമാണ് ബ്രസീല്‍ കക്ഷിചേര്‍ന്നിരിക്കുന്നത്. ഇസ്രായേലിന് എതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ബ്രസീല്‍ അറിയിച്ചു. കൊളംബിയ, സ്‌പെയ്ന്‍, ചിലി, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും കേസില്‍ കക്ഷിചേരും. ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ക്കെതിരേ കോടതി അറസ്റ്റ് വാറന്‍ഡ് ഇറക്കിയത്.