ഗസയില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചെന്ന് ട്രംപ്; ഹമാസ് അംഗീകരിക്കണമെന്ന്
വാഷിങ്ടണ്‍: ഗസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി ഹമാസ് അത് അംഗീകരിക്കണമെന്നും അല്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുമെന്നും ട്രംപ് പറഞ്ഞു. എന്താണ് വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകള്‍ എന്ന് ട്രംപ് വിശദീകരിച്ചില്ല. അതേസമയം, വെടിനിര്‍ത്തല്‍ കരാറിനെ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റഫയെ നശിപ്പിച്ചത് പോലെ ഗസ സിറ്റിയും മധ്യഗസയും നശിപ്പിക്കുമെന്നാണ് ഭീഷണി.