കഠാരയുമായി രണ്ട് ഹിന്ദുത്വര്‍ ഹൈദരബാദില്‍ പിടിയില്‍

Update: 2025-06-06 08:55 GMT

ഹൈദരാബാദ്: കഠാരയുമായി നടക്കുകയായിരുന്ന രണ്ടു ഹിന്ദുത്വര്‍ അറസ്റ്റില്‍. പശുസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട് കൈസര്‍ നഗര്‍ പ്രദേശത്ത് ബൈക്കില്‍ കറങ്ങിനടക്കുകയായിരുന്ന രണ്ടുപേരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. ബലി പെരുന്നാളിന്റെ ഭാഗമായുള്ള കന്നുകാലി ചന്തയുടെ പരിസരത്താണ് ഇവരെ ആദ്യം കണ്ടത്. സംശയം തോന്നി അടുത്തുചെന്ന നാട്ടുകാരെ ഇവര്‍ കഠാര കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിപ്പിച്ച് പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കന്നുകാലികളെ വില്‍ക്കുന്നത് തടയാന്‍ എത്തിയതാണ് എന്ന് പ്രതികള്‍ പോലിസിന് മൊഴി നല്‍കി.