റഫയിലെ പതിയിരുന്നാക്രമണത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-05-10 03:41 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ നടത്തിയ പതിയിരുന്നാക്രമണത്തിന്റെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. റഫയില്‍ നടക്കുന്ന 'നരക കവാടം' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. 'നരകത്തിന്റെ കവാടങ്ങള്‍ വിശാലമായി തുറക്കട്ടെ' എന്ന് ഹമാസ് ഫീല്‍ഡ് കമാന്‍ഡര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഹമാസിന്റെ ഈസ്റ്റേണ്‍ ബറ്റാലിയന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആക്രമണം നടക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു.

ഇസ്രായേലി സൈനികര്‍ കൈയ്യടക്കിയ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യഘട്ടത്തില്‍ ആക്രമണം നടന്നത്. പിന്നീട് അല്‍ ഖസ്സാം പോരാളികള്‍ ടണലിലേക്ക് പിന്‍മാറി. ഇത് അന്വേഷിക്കാന്‍ എത്തിയ ഇസ്രായേലി സൈനികരാണ് ആക്രമിക്കപ്പെടുന്നത്.