ഇന്ത്യയിലേക്ക് വെള്ളുള്ളി കയറ്റി അയച്ച് അഫ്ഗാനിസ്താന്‍

Update: 2025-09-10 14:52 GMT

കാബൂള്‍: ഇന്ത്യയിലേക്ക് വെള്ളുള്ളി കയറ്റി അയച്ചെന്ന് അഫ്ഗാനിസ്താന്‍. കാണ്ഡഹാറിലെ കൃഷിവകുപ്പിന് കീഴിലാണ് 75 ടണ്‍ വെള്ളുള്ളി ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാഗ അതിര്‍ത്തി അടച്ചതിനാല്‍ വെള്ളുള്ളി ഇറാനിലേക്കാണ് ആദ്യം അയച്ചത്. അവിടെ നിന്ന് ഛഹാബാര്‍ തുറമുഖം വഴിയാണ് വെള്ളുള്ളി ഇന്ത്യയില്‍ എത്തുക.

അഫ്ഗാനിസ്താനിലെ വെള്ളുള്ളിക്ക് മികച്ച ഗുണനിലവാരമുണ്ടെന്നാണ് ഇന്ത്യന്‍ വ്യാപാരികളുടെ വിലയിരുത്തല്‍. അതേസമയം, കഴിഞ്ഞ ആഴ്ച്ച 125 ടണ്‍ ആപ്പിളും അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു.