ഗാന്ധി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ ആക്രമണം; രോഗികളെ ഒഴിപ്പിച്ചു

Update: 2026-03-02 04:10 GMT

തെഹ്‌റാന്‍: ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ തെഹ്‌റാനിലെ ഗാന്ധി ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുര്‍ന്ന് രോഗികളേയും ജീവനക്കാരേയും ഒഴിപ്പിച്ചു. തെഹ്റാനിലെ ഗാന്ധി സ്ട്രീറ്റ് പ്രദേശത്തെ ഒരു ആശുപത്രിയില്‍ ഇന്നലെ രാവിലെ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുകയായിരുന്നുവെന്ന് രണ്ട് സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആശുപത്രിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍.

ഇറാനിലെ സ്‌കൂളിന് നേരെയും ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം നടന്നിരുന്നു. 180 പെണ്‍കുട്ടികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Tags: