ജി20 ഉച്ചകോടി:ലോക നേതാക്കളുമായി മോദി ആശയവിനിമയം നടത്തി

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായി മോദി ആശയവിനിമയം നടത്തി

Update: 2021-10-30 16:16 GMT

റോം: ജി20 ഉച്ചകോടിക്കായി റോമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായി ആശയ വിനിമയം നടത്തി.ഉച്ചകോടിക്ക് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പുതന്നെ ലോക രാഷ്ട്രങ്ങളുടെ ഭരണാധികാരികളുമായും ലോക നേതാക്കളുമായും ആഐശയവിനിമയം നടത്തുവാനും ബന്ധം മെച്ചപ്പെടുത്തുവനും ലഭിച്ച അവസരം വിനിയോഗിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് വെളിപ്പെടുത്തി.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായി മോദി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

ജി20 ഉച്ചകോടിക്കു മുന്നോടിയായി നേരത്തെ മോദി അടക്കമുള്ള ലോക രാഷ്ട്ര നേതാക്കള്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.

Tags:    

Similar News