ആലപ്പുഴ:കുളിമുറിയില്‍ വീണു മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് പരുക്ക്. കാലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയോടെയാണ് സംഭവം. ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. ആദ്യം സാഗര ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ടു മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ജി സുധാകരന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.