റഫ മുതല്‍ അഷ്‌ദോദ് വരെ; പ്രതിരോധ ഓപ്പറേഷനുകളുടെ വീഡിയോ പുറത്ത് (വീഡിയോ)

Update: 2025-05-15 12:09 GMT
റഫ മുതല്‍ അഷ്‌ദോദ് വരെ; പ്രതിരോധ ഓപ്പറേഷനുകളുടെ വീഡിയോ പുറത്ത് (വീഡിയോ)

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികര്‍ക്കെതിരായ സങ്കീര്‍ണ സൈനിക നടപടിയുടെ വീഡിയോ ദൃശ്യം പുറത്തുവിട്ട് അല്‍ ഖസ്സാം ബ്രിഗേഡ്. ഒരു ഫലസ്തീനി വീട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലി സൈനിക യൂണിറ്റിനെതിരെ ഷെല്ലാക്രമണം നടത്തുന്നത് വീഡിയോയില്‍ കാണാം. ഇസ്രായേലി കാലാള്‍പടയുടെ യൂണിറ്റിന് നേരെ സ്‌ഫോടനവും നടത്തുന്നുണ്ട്.

അതിനിടെ ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് ഇസ്രായേലിലെ വിവിധ പ്രദേശങ്ങളിലേക്ക് മിസൈലുകള്‍ അയക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

അഷ്‌ദോദ്, അഷ്‌കലോന്‍, ദെറോത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് മിസൈലുകള്‍ അയച്ചത്. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ട ജെനിന്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ നൂര്‍ അല്‍ ബിത്‌വിക്കും യെമനിലെ സ്വതന്ത്രരായ ജനതക്കും വേണ്ടിയാണ് ഈ ആക്രമണം നടത്തുന്നത്. ഇസ്രായേലിന് എതിരെ ആക്രമണം നടത്തുന്ന അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയേയും ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരിയെയും ഫീല്‍ഡ് കമാന്‍ഡര്‍ അഭിനന്ദിച്ചു.

Similar News