ഗസയിലെ വെടിനിര്‍ത്തല്‍: ഇസ്രായേലിലേക്ക് സൈനികരെ അയച്ച് ഫ്രാന്‍സ്

Update: 2025-10-31 14:58 GMT

തെല്‍അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഇസ്രായേലിലേക്ക് സൈനികരെ അയച്ച് ഫ്രാന്‍സ്. സമാധാന കരാര്‍ നടപ്പാക്കാനുള്ള യുഎസ് നിര്‍ദേശപ്രകാരം സൈനികരെയും സിവിലിയന്‍ ഉദ്യോഗസ്ഥരെയും അയച്ചതായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയില്‍ ബാരറ്റ് സ്ഥിരീകരിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രം 211 ഫലസ്തീനികളെയാണ് ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയിരിക്കുന്നത്.