
പാരിസ്: ഫ്രാന്‍സില്‍ നടക്കുന്ന പാരിസ് എയര്‍ഷോയില്‍ ഇസ്രായേലിന്റെ ആക്രമണ ഉപകരണങ്ങളുടെ പവലിയന്‍ കറുത്ത തുണിയിട്ട് മറച്ചു. വടക്കന്‍ പാരിസിലെ ലെ ബോര്‍ഷേയില്‍ നടക്കുന്ന എയര്‍ഷോ ലോകത്തിലെ ഏറ്റവും പ്രശസ്തമായ എയറോസ്‌പേസ്, പ്രതിരോധ ഷോയാണ്. ഇസ്രായേലിനെ അവരുടെ വ്യോമ സാങ്കേതിക വിദ്യ പ്രദര്‍ശിപ്പിക്കാന്‍ മാത്രമേ അനുവദിക്കൂയെന്നും ആക്രമണ സാങ്കേതിക വിദ്യ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയ്‌സ് ബയ്‌റൂ പറഞ്ഞു. ഇസ്രായേലിന്റെ വ്യോമ സാങ്കേതിക വിദ്യയും പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പ്രദേശത്ത് പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, എയര്‍ഷോയില്‍ ഇസ്രായേല്‍ വിവേചനം നേരിടുകയാണെന്ന് അവരുടെ എംബസി ആരോപിച്ചു.