ബശ്ശാറുല്‍ അസദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഫ്രാന്‍സ്

Update: 2025-10-24 13:34 GMT

പാരിസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേ ഫ്രഞ്ച് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് വാറന്റ്. 2024 ഡിസംബറില്‍ വിമതര്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് റഷ്യയിലേക്ക് കടന്ന അസദ് നിലവില്‍ മോസ്‌കോയിലാണ് താമസിക്കുന്നത്. അസദിനെ വിചാരണ ചെയ്യാന്‍ വിട്ടുനല്‍കണമെന്ന് സിറിയന്‍ സര്‍ക്കാര്‍ നിരവധി തവണ റഷ്യയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍, അഭയാര്‍ത്ഥിയായി എത്തിയ അസദിനെ വിട്ടുനല്‍കില്ലെന്നാണ് റഷ്യയുടെ നിലപാട്.