ലെബനാനില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

മൊസാദ് കേന്ദ്രത്തിന് സമീപം ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ചു കയറി 40ഓളം പേര്‍ക്ക് പരിക്കേറ്റു.

Update: 2024-10-27 09:53 GMT

തെല്‍അവീവ്: ലെബനാനില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ എവ്‌റഹാം യോസഫ് ഗോള്‍ഡ് ബര്‍ഗ്, സ്റ്റാഫ് സര്‍ജന്റ് മേജര്‍ ഗിലാദ് എല്‍മലിയാച്ച്, കാപ്റ്റന്‍ അമിത് ചയുത്, മേജര്‍ എലിയാവ് അമ്രം അബിറ്റ്‌ബോള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ക്യാപ്റ്റന്‍ എവ്‌റഹാം യോസഫ് ഗോള്‍ഡ് ബര്‍ഗ് ജൂത റാബി കൂടിയാണ്. നാലു പേരും 8207 ബറ്റാലിയനില്‍ നിന്നുള്ളവരാണ്. ഇതോടെ തൂഫാനുല്‍ അഖ്‌സക്ക് ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 769 ആയതായി ഇസ്രായേലി മാധ്യമങ്ങള്‍ അറിയിച്ചു.

അതേസമയം, ഇസ്രായേലിലെ ഗ്ലിലോട്ട് പ്രദേശത്ത് മൊസാദ് കേന്ദ്രത്തിന് സമീപം ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ചു കയറി 40ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവം 'ഭീകരാക്രമണം' ആണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.