സൂറത്ത്കലില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; പ്രതികളില്‍ ഒരാള്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകന്‍

Update: 2025-10-24 10:57 GMT

മംഗളൂരു: കര്‍ണാടകത്തിലെ സൂറത്ത്കലില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. നഗരത്തിലെ ദീപക് ബാറിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൃഷ്ണപുര സ്വദേശി ഹസന്‍ മുര്‍ഷിദ്(18) ചൊക്കബെട്ടു സ്വദേശി നിസാം (23) എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രതികളിലൊരാളായ ഗുരുരാജ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകനാണെന്ന് സൂറത്ത്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അലക്‌സ് സന്തോഷ്, സുഷാന്ത്, നിഥിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സംഭവത്തെ തുടര്‍ന്ന് പോലിസ് ഗുരുരാജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും പ്രതി ഒളിവില്‍ പോയി.

ഫ്‌ളെക്‌സ് ബോര്‍ഡ് മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തിയാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചു. നിസാമിന്റെ വയറ്റിലും മുര്‍ഷിദിന്റെ കൈയ്യിലുമാണ് കുത്തേറ്റത്.