
അമരാവതി: റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയ നാലു കുട്ടികള്‍ മരിച്ചു. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. മറ്റു രണ്ട് കുട്ടികള്‍ അവരുടെ സുഹൃത്തുക്കളാണ്. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ടത്. പിന്നാലെ അവര്‍ കാറില്‍ കയറുകയായിരുന്നു. കുട്ടികള്‍ കയറിയപ്പോള്‍ കാര്‍ അബദ്ധത്തില്‍ ലോക്കായി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് കാറില്‍ മൃതദേഹങ്ങള്‍ കണ്ടത്.