'ഡെഡ് ലൈൻ' പ്രഖ്യാപനം യുദ്ധം അവസാനിപ്പിക്കാൻ ' സഹായിക്കില്ല; ട്രംപിനെ തള്ളി മുൻ യു.എൻ സന്നദ്ധ സഹായ വിഭാഗം മേധാവി
യുദ്ധം അവസാനിപ്പിക്കാൻ സമയപരിധികൾ(ഡെഡ് ലൈൻ) നിശ്ചയിക്കുന്നത് ഫലപ്രദമാകില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മുൻ സന്നദ്ധ സഹായ വിഭാഗം മേധാവിയായ മാർട്ടിൻ ഗ്രിഫിത്ത്സ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സാഹചര്യം “അവസാനത്തേക്കെത്തിയ സമ്മർദ്ദാവസ്ഥ” പോലെയാണെന്നും, അത് യാതൊരു വിധത്തിലും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത വാക്കേറ്റങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിപ്പിക്കാൻ നടക്കുന്ന ഏതൊരു ചർച്ചയിലും ഇളവുകൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വൈരികളായ പക്ഷങ്ങൾക്ക് തമ്മിൽ ഒരു ധാരണയിലെത്താൻ ആവശ്യമായ അവസരവും ഇടവും നൽകണം. ലോകത്തിന് ഗുണകരമായ ഒരു കരാറിലേക്ക് എത്താൻ അത് അനിവാര്യമാണ്,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഹോർമുസ് കടലിടുക്ക് യുദ്ധം സങ്കീർണമാക്കി. നിലവിൽ ഇരുപക്ഷവും സ്വീകരിക്കുന്ന നിലപാടുകൾ ധാരണയിലെത്താനുള്ള സാധ്യതകൾ കുറയ്ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.