തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അനില്‍ അക്കര പഞ്ചായത്തിലേക്ക് മത്സരിക്കും. അടാട്ട് പഞ്ചായത്ത് 15ാം വാര്‍ഡില്‍ നിന്നാണ് അനില്‍ അക്കര ജനവിധി തേടുക. 2003-10 കാലഘട്ടത്തില്‍ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു അനില്‍ അക്കര.2016ലെ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ജയിച്ചാണ് അനില്‍ അക്കര നിയമസഭയിലെത്തുന്നത്. 2021ല്‍ സിപിഎം മണ്ഡലം പിടിച്ചെടുത്തു. എഐസിസി സെക്രട്ടറിയായിരുന്ന അനിലിനെ അടുത്തിടെയാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.