തിരുവനന്തപുരം: കേരള ഫുട്‌ബോള്‍ മുന്‍ താരം പി പൗലോസ്(76)അന്തരിച്ചു. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു പൗലോസ്. പ്രതിരോധനിരക്കാരനായ പൗലോസ് എട്ടുവര്‍ഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടി. 1979ല്‍ ക്യാപ്റ്റനുമായി. പിന്നീട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹിയായി. 1973 ഡിസംബര്‍ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീടനേട്ടം. ഫൈനലില്‍ മൂന്ന് തവണ ജേതാക്കളായ കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കേരളത്തിന്റെ കിരീടനേട്ടം.