അഹ്‌മദി നെജാദ് കൊല്ലപ്പെട്ടിട്ടില്ലെന്ന്; വീഡിയോ പങ്ക് വച്ച് അസര്‍ന്യൂസ് (വീഡിയോ)

Update: 2026-03-05 04:25 GMT

തെഹ്‌റാന്‍: ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ വീഡിയോ പങ്ക് വച്ച് അസര്‍ന്യൂസ്. അഹ്‌മദി നെജാദിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സമീപ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ പുതുതായി പ്രചരിച്ച ഒരു വീഡിയോയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടതായി അസര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിരവധി ഇറാനിയന്‍ ടെലിഗ്രാം ചാനലുകള്‍ പങ്കുവച്ച വീഡിയോയില്‍, അഹ്‌മദി നെജാദ് പൊതുഇടത്ത് എത്തുന്നത് കാണാം. വീഡിയോ എപ്പോള്‍, എവിടെയാണ് റെക്കോര്‍ഡ് ചെയ്തതെന്ന് നിലവില്‍ സ്ഥിരീകരിച്ച വിവരങ്ങളൊന്നുമില്ല.

നെജാദ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇറാനിയന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും ഇല്ല. അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടേയാണ് പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.