ധര്‍മടം മുന്‍ എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു

Update: 2025-12-30 13:41 GMT

കണ്ണൂര്‍: ധര്‍മടം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കെ നാരായണന്‍ (77) അന്തരിച്ചു. മുണ്ടലൂര്‍ എല്‍പി സ്‌കൂളില്‍ എന്‍എസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പെരളശ്ശേരി എകെജി സ്മാരക ആശുപത്രിയിലും തുടര്‍ന്ന് ചാലയിലെ മിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരം 5.50ഓടെയാണ് അന്ത്യം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ആയിരുന്ന അദ്ദേഹം 2011ല്‍ ധര്‍മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.