ബിജെപിക്ക് വോട്ടുതേടി സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

Update: 2025-12-03 03:46 GMT

മൂന്നാര്‍: ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു രണ്ടാഴ്ചക്കിടെ രാജേന്ദ്രന്‍ മൂന്നുതവണ വോട്ടുതേടി ഇറങ്ങിയത്. മുമ്പ് താന്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തും മല്‍സരിക്കുന്നുണ്ടെന്ന് രാജേന്ദ്രന്‍ പറഞ്ഞു. അവരെ തിരിച്ചു സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തവണത്തെ വോട്ടഭ്യര്‍ത്ഥനയെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് 15 വര്‍ഷം സിപിഎം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.