ഫലസ്തീനെ പിന്തുണച്ചു ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞു; ബിജെപി മുന്‍ എംഎല്‍എയുടെ മകള്‍ക്ക് ബലാല്‍സംഗ ഭീഷണി
ലഖ്‌നോ: ഫലസ്തീനെ പിന്തുണയ്ക്കുകയും ബീഫ് ഇഷ്ടമാണെന്ന് പറയുകയും ചെയ്ത ബിജെപി മുന്‍ എംഎല്‍എയുടെ മകള്‍ക്ക് ഹിന്ദുത്വരുടെ ബലാല്‍സംഗ ഭീഷണി. ഖത്തൗലി മുന്‍ എംഎല്‍എയും മുസഫര്‍ നഗര്‍ കലാപക്കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത വിക്രം സിങിന്റെ മകളായ യശസ്വിനിക്കാണ് ഭീഷണി.
യശസ്വിനിയെ കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും നിരവധി സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഈ ഭീഷണികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ യശസ്വിനി തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. തന്നെ നിശബ്ദയാക്കാന്‍ ഹിന്ദുത്വ സംഘങ്ങള്‍ക്ക് കഴിയില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു.