പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മഹിളാ മോര്‍ച്ച നേതാവും കാമുകനും അറസ്റ്റില്‍
ഹരിദ്വാര്‍: പ്രായപൂര്‍ത്തിയാവാത്ത മകളെ കാമുകനും കൂട്ടാളികള്‍ക്കും പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത മഹിളാ മോര്‍ച്ച നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനയില്‍ പീഡനകാര്യം സ്ഥിരീകരിച്ചതായി ഹരിദ്വാര്‍ പോലിസ് അറിയിച്ചു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന മഹിളാ മോര്‍ച്ച നേതാവ് കാമുകന്റെ കൂടെയായിരുന്നു താമസം. ജനുവരിയില്‍ മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ആഗ്ര, വൃന്ദാവന്‍, ഹരിദ്വാര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയി കാമുകനും കൂട്ടാളികള്‍ക്കും കൂട്ടിക്കൊടുക്കുകയായിരുന്നു. ഏപ്രിലില്‍ വീണ്ടും അച്ചന്റെ അടുത്തുവന്നപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബിജെപി അറിയിച്ചു.