യുഎസിലെ വെടിവയ്പിന് പിന്നില്‍ വിദേശ ഏജന്‍സികളാവാമെന്ന് അഫ്ഗാനിസ്താന്‍

Update: 2025-12-01 14:51 GMT

കാബൂള്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സമീപം നടന്ന വെടിവയ്പിന് പിന്നില്‍ വിദേശ ഏജന്‍സികളാവാമെന്ന് ഖത്തറിലെ അഫ്ഗാനിസ്താന്‍ പ്രതിനിധി സുഹൈല്‍ ഷഹീന്‍. അഫ്ഗാനിസ്താനില്‍ നിന്നും യുഎസില്‍ എത്തിയ റഹ്‌മാനുള്ള ലഖാന്‍വാല്‍ എന്നയാള്‍ നടത്തിയ ആക്രമണത്തില്‍ ഒരു യുഎസ് നാഷണല്‍ ഗാര്‍ഡ് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്താനില്‍ നിന്നും യുഎസ്-യൂറോപ്യന്‍ സൈന്യം പിന്‍വാങ്ങിയ 2021ലാണ് ലഖാന്‍വാല്‍ യുഎസില്‍ എത്തിയത്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഇത്തരക്കാരെ റിക്രൂട്ട് ചെയ്തിരിക്കാമെന്ന് സുഹൈല്‍ ഷഹീന്‍ ആരോപിച്ചു. അതിനാല്‍ ആക്രമണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കാന്‍ അഫ്ഗാനിസ്താനെ ഉപയോഗിക്കരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.