കലാപം യുഎസ് അതിക്രമത്തിന് വഴിയൊരുക്കാന്‍; ഇറാന്‍ പൂര്‍ണ്ണ നിയന്ത്രണത്തില്‍: അബ്ബാസ് അരാഗ്ചി
തെഹ്‌റാന്‍: ഇറാനില്‍ കലാപം നടത്തിയത് യുഎസ് അതിക്രമത്തിന് വഴിയൊരുക്കാനാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്‍ സര്‍ക്കാരിന്റെ നടപടികളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടുവെന്നത് യുഎസ്-ഇസ്രായേലി മാധ്യമങ്ങളുടെ പ്രചാരണമാണ്. മരിച്ചവരുടെ എണ്ണം നൂറുകളാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള പ്രതിഷേധത്തില്‍ നിന്നല്ല അക്രമം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തിന് പുറത്തുള്ള ഭീകരവാദികളാണ് അക്രമത്തിന് കാരണം. അവരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഐഎസ് സംഘടനയെ പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അവര്‍ പോലിസുകാരെ വെടിവച്ചു, ജീവനോടെ കത്തിച്ചു, സാധാരണക്കാരെ ലക്ഷ്യമിട്ടു. മൂന്നു ദിവസം ഞങ്ങള്‍ ഭീകരവാദികളുമായാണ് പോരാടിയത്. പക്ഷേ, പ്രതിഷേധക്കാരെ ആക്രമിക്കുന്നുവെന്ന രീതിയില്‍ പ്രചാരണമുണ്ടായി. വിദേശ സൈനിക അധിനിവേശം ലക്ഷ്യമിട്ടായിരുന്നു ഈ പ്രചാരണം. അവര്‍ക്ക് മരണം കൂടുതല്‍ വേണമായിരുന്നു. ഇടപെടാന്‍ ന്യായമുണ്ടാക്കുകയായിരുന്നു. ഇതൊരു ഇസ്രായേലി പദ്ധതിയാണ്. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.