ആംസ്റ്റഡാം: ഡച്ച് പായക്കപ്പലുകളുടെ സമുദ്രോല്‍സവം നെതര്‍ലാന്‍ഡ് തലസ്ഥാനമായ ആംസ്റ്റഡാമില്‍ തുടങ്ങി. നെതര്‍ലാന്‍ഡിന്റെ സമുദ്രവ്യാപാരത്തിന്റെ ചരിത്രം ആഘോഷിക്കാനാണ് പായക്കപ്പലുകള്‍ ആംസ്റ്റഡാമില്‍ എത്തിയത്. അഞ്ചു ദിവസമാണ് പരിപാടി നീണ്ടുനില്‍ക്കുക. സഞ്ചാരികള്‍ക്ക് കപ്പലുകള്‍ കയറിക്കാണാനും അവസരമുണ്ട്. ആസംറ്റഡാം നഗരത്തിലെ 750ാം വാര്‍ഷികത്തില്‍ 1975ലാണ് ഈ പ്രദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് ഓരോ അഞ്ചുവര്‍ഷത്തിലും പരിപാടി നടക്കുന്നു.
സമുദ്രവ്യാപാരത്തിന്റെയും കോളനിവല്‍ക്കരണത്തിന്റെയും ഭാഗമായി ഇന്നത്തെ കേരളത്തിലും ഡച്ചുകാര്‍ എത്തിയിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി 1961-1975 കാലത്ത് മലബാര്‍ തീരത്ത് കുടിയേറ്റ പ്രദേശങ്ങളും ഫാക്ടറികളും സ്ഥാപിച്ചു. കൊല്ലത്തെ പോര്‍ച്ചുഗീസുകാരില്‍ നിന്നും പിടിച്ചെടുത്താണ് അവര്‍ സ്വാധീനം സ്ഥാപിച്ചത്. ആലപ്പുഴ, അയക്കോട്ട, ചേന്ദമഗംലം, പാപ്പിനിവട്ടം, പൊന്നാനി, പള്ളിപ്പുറം, ക്രാംഗന്നൂര്‍, ചേറ്റുവ, കണ്ണൂര്‍, കൊച്ചി, എന്നിവിടങ്ങളില്‍ സൈനിക ഔട്ട്‌പോസ്റ്റുകളും സ്ഥാപിച്ചു. കൊച്ചി രാജകുടുംബം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഖ്യകക്ഷിയായിരുന്നു. അതിന്റെ ബാക്കിയാണ് മട്ടാഞ്ചേരിയിലെ ഡച്ച് പാലസ്. 1744ല്‍ ബോള്‍ഗാട്ടി ദ്വീപില്‍ ഡച്ച് ഗവര്‍ണര്‍മാര്‍ക്കായി ബോള്‍ഗാട്ടി പാലസ് സ്ഥാപിച്ചു. മലബാറിലെ സസ്യങ്ങളെ കുറിച്ചുള്ള ഹോര്‍ത്തുസ് മലബാറിക്കൂസ് തയ്യാറാക്കിയതും ഡച്ചുകാരായിരുന്നു.