ഇസ്രായേലിന്റെ ഗസ ആക്രമണ പദ്ധതി തള്ളി പാശ്ചാത്യരാജ്യങ്ങള്‍

Update: 2025-08-09 07:10 GMT

ബെര്‍ലിന്‍: ഇസ്രായേലിന്റെ പുതിയ ഗസ ആക്രമണ പദ്ധതിയെ തള്ളി അഞ്ച് പാശ്ചാത്യരാജ്യങ്ങള്‍. ആസ്‌ത്രേലിയ, ജര്‍മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് നിലപാട് പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയില്‍ ഊന്നിയ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് ഈ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗസയില്‍ മാനുഷിക സഹായം നല്‍കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാട് തിരുത്താനും പ്രസ്താവന ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അതേസമയം, ഗസയില്‍ പുതുക്കിയ ആക്രമണങ്ങള്‍ നടത്തണമെന്ന ഇസ്രായേലി സുരക്ഷാ കാബിനറ്റിന്റെ തീരുമാനത്തോട് സൈന്യം വിയോജിപ്പ് പ്രകടിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.